KeralaLatest NewsNews

പൈലറ്റ്‌ കുഴഞ്ഞുവീണു; പരിഭാന്ത്രരായി യാത്രക്കാര്‍: ഒടുവില്‍ സംഭവിച്ചത്

ലണ്ടന്‍•വിമാനം പറത്തുന്നതിനിടെ പൈലറ്റ്‌ കുഴഞ്ഞുവീണത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ന്യൂകാസിലില്‍ നിന്നും സൈപ്രസിലെ ലര്‍നകയിലേക്ക് പോവുകയായിരുന്ന തോംസണ്‍ ഹോളിഡേ വിമാനത്തിലാണ് സംഭവം.

1714 ാം നമ്പര്‍ വിമാനം പറന്നുയര്‍ന്നു 16 മിനിറ്റുകള്‍ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. നിലത്ത് വീണനിലയിലായിരുന്നു പൈലറ്റ്‌. ഓക്സിജന്‍ സിലിണ്ടറുകളുമായി ജീവനക്കാര്‍ കോക്പിറ്റിലേക്ക് ഓടുന്നത് കണ്ട് യാത്രക്കാര്‍ പരിഭാന്ത്രരായി. എന്നാല്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സഹപൈലറ്റ്‌ വിമാനം ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ സുരക്ഷിതമായിറക്കി.

ബള്‍ഗേറിയയില്‍ നിന്നും സൈപ്രസിലേക്ക് പോകാന്‍ മറ്റൊരു വിമാനം വരുന്നത് വരെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.

പൈലറ്റിന് ദേഹാസ്വസ്ഥ്യം മൂലമാണ് വിമാനം ബള്‍ഗേറിയയില്‍ ലാന്റ് ചെയ്തതെന്ന് തോംസണ്‍ ഹോളിഡേയ്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ പരിശീലനം നേടിയ വിമാന ജീവിനക്കാര്‍ സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തെന്നും വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ചെന്നും തോംസണ്‍ ഹോളിഡേയ്‌സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button