CinemaMollywoodLatest NewsMovie SongsEntertainment

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി മണിച്ചേട്ടനെ ഉപയോഗിച്ചവരാണ് അവര്‍; അതില്‍നിന്നും വ്യത്യസ്തനായ സുഹൃത്തിനെ പരിചയപ്പെടുത്തി രാമകൃഷ്ണന്‍

നാടപാട്ടുകളുടെ അമരക്കാരന്‍ കലാഭവന്‍ മണി നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒരു വര്ഷം പിന്നിടുന്നു. എന്നാല്‍ പാട്ടിനെയും സിനിമയെയും പ്രണയിക്കുന്ന മലയാളികള്‍ മണിയെ ഇന്നും നെഞ്ചോടു ചേര്‍ക്കുന്നു. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളെ ശ്രോതാക്കളുടെ ചെവിയിലെത്തിച്ച വ്യക്തിയെ പരിചയപ്പെടുത്തുകയാണ് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മണിയുടെ അടുത്ത സുഹൃത്തായ സതീഷിനെയാണ് രാമകൃഷ്ണന്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തിയത്.

മണിയുടെ വിയോഗത്തിനുശേഷം പല സുഹൃത്തുക്കളും തങ്ങളെ തിരിഞ്ഞു നോക്കാറില്ലെന്നും എന്നാല്‍ സതീഷ് അതിനൊരപവാദമായിരുന്നെന്നും രാമകൃഷ്ണന്‍ പറയുന്നു. മണിക്കുവേണ്ടി പാട്ടെഴുതി എന്ന് അവകാശപ്പെട്ടും അദ്ദേഹത്തെ കുറ്റം പറഞ്ഞും പലരും ചാനലുകള്‍ തോറും കയറിയിറങ്ങുമ്ബോള്‍ സതീഷ് എന്ന വ്യക്തി നിശബ്ദനായിരിക്കുകയായിരുന്നെന്ന് രാമകൃഷ്ണന്‍ പറയുന്നു.

രാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

സതീഷേട്ടനൊപ്പം!.
എന്റെ സഹോദരന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. കഴിഞ്ഞ 25 വര്‍ഷമായി കലാഭവന്‍ മണിച്ചേട്ടന്റെ പാട്ടുകള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിച്ച മാരുതി കാസറ്റ്സിന്റെ അമരക്കാരന്‍. ചേട്ടന്റെ വിയോഗത്തിനു ശേഷം പണ്ട് എപ്പോഴും കൂടെയുണ്ടായിരുന്നവര്‍ ആരും ഇന്ന് ഞങ്ങളുടെ കുടുംബത്തേക്ക് തിരിഞ്ഞു നോക്കാറില്ല. അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി മണിച്ചേട്ടനെ ഉപയോഗിച്ചവരാണ് അതില്‍ ഏറെയും എന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലായി (എല്ലാവരെയും ഉദ്ദേശിക്കുന്നില്ല. നല്ല സുഹൃത്തുക്കളും ഉണ്ട്). പക്ഷെ അതില്‍ നിന്ന് എത്രയോ വ്യത്യസ്തനാണ് സതീഷേട്ടന്‍: ഒരു നിഴലുപോലെ ചേട്ടന്റെ കൂടെ 25 കൊല്ലം സേവനം ചെയ്തു. ഇന്ന് ഞങ്ങളുടെ കുടുംബത്തിന് താങ്ങും തണലുമായി കൂടെ നില്‍ക്കുന്നു. കലാഭവന്‍ മണിക്ക് പാട്ട് എഴുതി എന്ന് പറഞ്ഞ് ഓരോ വ്യക്തികള്‍ അവരുടെ ഇപ്പോഴത്തെ പബ്ളിസിറ്റിക്കു വേണ്ടി ചാനലുകള്‍ കയറി ഇറങ്ങി മണിച്ചേട്ടനെ കുറ്റവും പറഞ്ഞു നടക്കുമ്ബോള്‍ സതീഷേട്ടന്‍ ഇതെല്ലാം കണ്ട് നിശബ്ദനായി നില്‍ക്കുകയാണ്. എല്ലാവരോടും മനസ്സുനിറയെ സ്നേഹം മാത്രമേ ഉള്ളൂ സതീഷേട്ടന്. സതീഷേട്ടന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് മണിച്ചേട്ടനു തുല്ല്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button