Latest NewsNewsGulf

തിരക്കേറിയ റോഡില്‍ എസ്‌യുവി തള്ളുന്ന ദുബായ് പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ വൈറല്‍

റാസല്‍ഖൈമ: തിരക്കേറിയ റോഡുകളില്‍ വാഹനങ്ങള്‍ നിന്നുപോകുകയോ കേടുപാടുകള്‍ പറ്റുകയോ ചെയ്താല്‍ ഗതാഗതം പ്രയാസകരമാകും. യാത്രക്കാര്‍ തന്നെ പണിപെട്ട് മാറ്റേണ്ട അവസ്ഥവരെ വരാറുണ്ട്. എന്നാല്‍ ദുബായില്‍ ഏതുസാഹചര്യം വന്നാലും അവിടെ പോലീസെത്തും.

സമാനമായ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തിരക്കേറിയ റോഡില്‍ കുടുങ്ങിപോയ എസ് യു വി കാര്‍ തള്ളികൊണ്ടുപോകുന്ന ദുബായ് പോലീസിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പുറത്തുവന്നത്. റാസല്‍ഖൈമയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരാണ് യാത്രക്കാരനെ സഹായിക്കാനെത്തിയത്.

വാഹനം പെട്ടെന്ന് നിന്നു പോകുകയായിരുന്നു. വാഹനം തള്ളിയാണ് നീക്കം ചെയ്തത്. 63,000 പേര്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.

A post shared by شبكة ابوظبي || أخبار الامارات (@net_ad) on

shortlink

Related Articles

Post Your Comments

Related Articles


Back to top button