വയോധികന്റെ വിരല്‍ മുറിച്ച്‌ സ്വര്‍ണമോതിരം കവര്‍ന്നു

knife

പത്തനംതിട്ട: പട്ടാപ്പകല്‍ നടുറോഡില്‍ വയോധികന്റെ വിരല്‍ മുറിച്ച്‌ സ്വര്‍ണമോതിരം കവര്‍ന്നു. മോതിരം ഊരാൻ പറ്റാതെ വന്നപ്പോഴാണ് വിരല്‍ മുറിച്ച്‌ മോഷ്ട്ടിച്ചത്. കൂടല്‍ സെന്റ് മേരീസ് പള്ളിക്കു സമീപം ഇന്ന് രാവിലെ 10 നാണ് സംഭവം നടന്നത്.

പിടിയിലായത് കൂടല്‍ തേമ്പാവ് മണ്ണില്‍ ജോണ്‍സണ്‍ (42) ആണ്. മരോട്ടി മൂട്ടില്‍ ദാനിയലിനാണ് (85) ഈ ദുരനുഭവം ഉണ്ടായത്. നാല് ഗ്രാമിന്റെ സ്വര്‍ണ മോതിരമാണ് ഊരിയെടുക്കാന്‍ ശ്രമിച്ചത്. ദാനിയല്‍ നടന്നു പോകുമ്പോള്‍ ജോണ്‍സണ്‍ പിടിച്ചു നിര്‍ത്തുകയും ഇടതു കൈയുടെ മോതിരവിരലില്‍ കിടന്ന മോതിരം ഊരിയെടുക്കാൻ ശ്രമിക്കുകയും അവസാനം പിടിവലി ആകുകയും ചെയ്തു.

ഒടുവിൽ ഇതിനു കഴിയാതെ വന്നപ്പോൾ കൈയില്‍ സൂക്ഷിച്ചിരുന്ന അലൂമിനിയം ഷീറ്റിന്റെ കഷണം കൊണ്ട് വിരല്‍ മുറിക്കുകയായിരുന്നു. ദാനിയല്‍ വേദന കൊണ്ട് പിടയുന്ന തക്കത്തിൽ ജോണ്‍സണ്‍ മോതിരം ഊരി ഓടി രക്ഷപെട്ടു.

എന്നാൽ മുറിവേറ്റ ദാനിയേല്‍ ഉടൻ തന്നെ കൂടല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ വിരലില്‍ ആറ് തുന്നല്‍ ഇടേണ്ടി വന്നു.

SHARE