Latest NewsNewsIndiaInternational

മുംബൈ ഭീകരാക്രമണ സൂത്രധാരനെ മോചിപ്പിക്കാന്‍ ഒരുങ്ങുന്നു

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയിദിനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണയാണെന്ന് കാണിച്ച്‌ ഈ വര്‍ഷം ജനുവരി 31 മുതല്‍ ഹാഫീസ് സെയ്ദിനെയും നാല് സഹായികളെയും സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. ഭീകരവാദ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്ന ഹാഫിസിന്റെ തടവ് ഇനിയും തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇതനുസരിച്ച്‌ ഇയാളുടെ തടങ്കല്‍ നീട്ടുന്നതിന് നല്‍കിയിരുന്ന അപേക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. നിലവില്‍ ഒക്ടോബര്‍ 24 വരെ സെയിദിന്റെ വീട്ടുതടങ്കല്‍ കാലാവധിയുണ്ട്. എന്നാൽ ഈ വീട്ടുതടങ്കല്‍ നീട്ടാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു. കോടതി ഇത് ചൂണ്ടിക്കാട്ടിയിട്ടും പുതിയ അപേക്ഷ സമർപ്പിക്കാതെ പിന്മാറുകയാണ് സർക്കാർ ചെയ്തത്.

പാകിസ്ഥാനില്‍ സൈന്യം പിടിമുറുക്കുന്നതായുള്ള സൂചനകള്‍ക്കിടയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. തീവ്രവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹാഫിസ് സെയിദിനെ രാഷ്ട്രീയത്തിലിറക്കാന്‍ സൈന്യം പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button