Latest NewsCinemaKollywood

തീയേറ്ററുകൾ നിറച്ച്‌ കേരളത്തിലെ ‘മെര്‍സല്‍’ ആരാധകർ

മിഴ് സൂപ്പർ സ്റ്റാർ വിജയുടെ ‘മെര്‍സലി’ന്റെ റിലീസ് ദിവസമായ ഇന്ന്‍  കേരളത്തിലെ തീയേറ്ററുകളിൽ  ആരാധകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് .ചിത്രത്തിന്റെ റീലിസിനെ സംബന്ധിച്ചു ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം നീക്കി ചിത്രം ദീപാവലി ദിനത്തിൽ ആരാധകർക്കായി സമ്മാനിച്ചിരിക്കുകയാണ് താരം.കേരളത്തില്‍ 325 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്.രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ അറ്റ്‌ലീയാണ് മെര്‍സല്‍ ഒരുക്കുന്നത്.എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്.

കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ഇത്രയേറെ പ്രതിഭകൾ ഒന്നിക്കുന്ന മെര്‍സൽ ആദ്യ പ്രദർശനം കഴിയുന്നതിനു മുമ്പേ സൂപ്പർ ഹിറ്റായി പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ് ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button