Latest NewsNewsIndia

വന്ദേമാതരത്തിന് ദേശീയഗാനപദവി നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ സുപ്രധാനമായ തീരുമാനം

 

ന്യൂഡല്‍ഹി: വന്ദേമാതരത്തിന് ദേശീയഗാനപദവി സംബന്ധിച്ച സുപ്രധാനമായ തീരുമാനം ഡല്‍ഹി ഹൈക്കോടതി കൈക്കൊണ്ടു. ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി വന്ദേമാതരത്തിന് നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

പരാതിക്കാരന്റെ കാഴ്ചപ്പാടിനോട് യോജിപ്പുണ്ടെങ്കിലും വന്ദേമാതരത്തെ ജനഗണമനയ്ക്ക് തുല്യമാക്കാനാവില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഡല്‍ഹി സ്വദേശി ഗൗതം ആര്‍. മൊറാര്‍ക്കയുടെ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജിക്കാരന്റെ ആവശ്യത്തെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തു.

വന്ദേമാതരം പാടുമ്പോഴും മാന്യതയും ബഹുമാനവും കല്‍പ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഇതിനായി 1971-ലെ ദേശീയനിയമം ഭേദഗതിചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി തള്ളണമെന്ന് കേന്ദ്രം വാദിച്ചു. പരാതിക്കാരന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സമിതിയും ഇപ്പോഴത്തെനില തുടരാനാണ് ശുപാര്‍ശചെയ്തതെന്നും കേന്ദ്രം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button