Latest NewsIndia

പോലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തി

ശ്രീനഗർ ; പോലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തി. ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലെ ട്രാലിൽ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ( എസ്.പി.ഒ) ഹലീം ഗുജാറിനെയാണ് തീവ്രവാദികള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെടിവച്ച്‌ കൊലപ്പെടുത്തിയത്. ഗുജാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

കശ്മീർ താഴ്വരയിൽ സൈനികര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. ഭീകരരില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനം കൂടാതെ കടന്നു പോകുന്ന ഒരു ദിവസവും താഴ്വരയിലില്ലെന്നും ഈ ആക്രമണങ്ങളില്‍ നിരവധി ഇന്ത്യന്‍ സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ജീവന്‍ നഷ്ടമാകുന്നത് ആശങ്കയ്ക്കിടയാക്കുന്നെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button