CinemaLatest News

മെര്‍സല്‍ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഡോക്ടർമാരുടെ സംഘടന

വിജയ് ചിത്രം മെര്‍സലിനെതിരെ തമിഴ്നാട്ടിലെ ഡോക്ടര്‍മാരും രംഗത്ത്. ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സംസ്ഥാന ഘടകം രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി പണം ചിലവഴിക്കരുതെന്നും സിനിമ കാണരുതെന്നും ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ കൂടി ചിത്രത്തിന്‍റെ പൈററ്റഡ് കോപ്പിയുടെ ലിങ്ക് ഷെയര്‍ ചെയ്യുകയും ചിത്രം ബഹിഷ്കരിക്കണമെന്നും ഡോക്ടര്‍മാരോടും മറ്റു മെഡിക്കല്‍ മേഖലയിലുള്ളവരോടും പലരും ആഹ്വാനം ചെയ്യുന്നുണ്ട്. ചിത്രത്തിനെതിരെ നിയമപരമായി നീങ്ങാതെ നിശബ്ദ സമരമാണ് നടത്തുന്നതെന്നും ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത് ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ടി.എന്‍ രവിശങ്കര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button