Latest NewsNewsInternational

ദലൈലാമയുമായി കൂടിക്കാഴ്ച നടത്തരുതെന്ന് ലോക നേതാക്കൾക്ക് ചൈനയുടെ മുന്നറിയിപ്പ്

ബീജിംഗ്: ദലൈലാമയുമായി കൂടിക്കാഴ്ച നടത്തരുതെന്ന് ലോക നേതാക്കൾക്ക് മുന്നറിയിപ്പുമായി ചൈന. ചൈനയിലെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുനൈറ്റഡ് ഫ്രണ്ട് വര്‍ക്കേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഹ്ങ് യിജിയോങ് ആണ് ചൈനീസ് നിലപാട് വ്യക്തമാക്കിയത്. തിബറ്റിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന വിഘടനവാദിയാണ് ദലൈലാമയെന്നും ഏതെങ്കിലും ലോക നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നതോ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയോ ചെയ്യുന്നത് തെറ്റാണെന്നും ചൈന പ്രസ്‌താവനയിൽ പറയുന്നു.

1959ല്‍ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ട ദലൈലാമ അവിടിരുന്നു സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തിബറ്റിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്താനുള്ള ശ്രമമാണ് ദലൈമാമ രൂപീകരിക്കാന്‍ ശ്രമിക്കുന്ന സർക്കാരെന്നും ചൈന വ്യക്തമാക്കി. ദലൈലാമയെ മതനേതാവായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ഏതെങ്കിലും ലോകരാഷ്ട്രം ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ല. അദ്ദേഹത്തെ കാണുന്ന നേതാക്കള്‍ രാഷ്ട്രീയമുള്ളവരാണെന്നും ചൈന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button