Latest NewsSports

സംസ്ഥാന സ്കൂൾ കായികോത്സവം ; കിരീടത്തിനരികെ എറണാകുളം

പാലാ ; അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവം കിരീടത്തിനരികെ എറുണാകുളം. 214 പോയിന്റ് നേട്ടത്തിൽ പാലക്കാടിനെ ഏറെ പിന്നിലാക്കിയാണ് എറണാകുളം കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ തവണ തേഞ്ഞിപ്പലത്തു നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്ന വാശിയോടെയാണ് എറണാകുളം ജില്ല ഇത്തവണ മത്സരിക്കാൻ ഇറങ്ങിയത്. 140 പോയിന്റ് സ്വന്തമാക്കി നിലവിലെ ജേതാക്കളായ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ടെങ്കിലും 74 പോയിന്‍റ് ലീഡാണ് എറണാകുളത്തിന് ഉള്ളത്. കൂടാതെ എറണാകുളം 250 പോയിന്‍റ് കടക്കാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button