Latest NewsNewsBusiness

ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോ വീണ്ടും താരിഫ് നിരക്കുകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുന്നു

 

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ ഇന്‍ഫോകോം തങ്ങളുടെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രോക്കറേജ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്‌സാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. താരിഫ് നിരക്കുകള്‍ ഇനി ജനുവരിയില്‍ പുതുക്കി നിശ്ചയിച്ചേക്കുമെന്നും ഗോള്‍ഡ്മാന്‍ സാക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച ജിയോ താരിഫുകളില്‍ 15-20 ശതമാനം വര്‍ധന നടപ്പാക്കിയിരുന്നു. ജിയോ പ്രൈം വരിക്കാര്‍ക്ക് നല്‍കിയിരുന്ന 399 രൂപയുടെ ധന്‍ ധനാ ധന്‍ പ്ലാനിന്റെ നിരക്ക് 459 രൂപയായി ഉയര്‍ത്തി. പ്രീപെയ്ഡ്-പോസ്റ്റ് പെയ്ഡ് ഓഫര്‍ നിരക്കുകളിലെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജിയോ നിരക്കുകളുടെ വര്‍ധനയും വരുമെന്ന് കമ്പനി അറിയിച്ചിരുന്നു.

459 രൂപ പ്ലാനില്‍ ദിവസം ഒരു ജിബി നിരക്കില്‍ 84 ദിവസത്തേക്ക് ഡേറ്റ ഉപയോഗിക്കാം. ഫ്രീ കോള്‍, എസ്എംഎസ് എന്നിവ തുടരും. അതേസമയം, വരും ദിവസങ്ങളില്‍ ഫ്രീ കോളിനും നിയന്ത്രണം വരുമോ എന്നും വരിക്കാര്‍ക്ക് ആശങ്കയുണ്ട്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button