Latest NewsNewsIndia

ഇന്ത്യന്‍ ഓഹരി വിപണി ചരിത്ര നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകളില്‍ വ്യാപാരം ആരംഭിച്ചത് ചരിത്ര നേട്ടത്തോടെ. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് വ്യാപാരം ആരംഭിച്ച ഉടന്‍ 509.99 പോയന്‍റ് ഉയര്‍ന്ന് 33,117.33 കടന്നു. ദേശീയ സൂചികയായ നിഫ്റ്റി 104 പോയിന്റ് ഉയര്‍ന്ന് 10,340ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതാണ് വപണിക്ക് കരുത്തായത്.

ബാങ്കിംഗ് ഓഹരികളും വന്‍ നേട്ടമുണ്ടാക്കി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി, ഐടിസി, ടിസിഎസ്, ടെക് മഹീന്ദ്ര, സിപ്ല, വിപ്രോ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലാണ്. എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button