Latest NewsNewsTechnology

വീട്ടില്‍ ഇരുന്ന് സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാം

വീട്ടില്‍ ഇരുന്ന് സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാം. ഇതിനു വേണ്ടിയുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇതിനുള്ള നിര്‍ദേശം കേന്ദ്രം മൊബൈല്‍ സേവനദാതാക്കള്‍ക്കു നല്‍കിയിട്ടുണ്ട്. ഇതു എന്നു യാഥാര്‍ത്ഥ്യമാക്കുമെന്നു വിവരം ലഭിച്ചിട്ടില്ല.

ഇതിനു പുറമെ അസുഖ ബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്കും വാര്‍ധക്യത്തില്‍ എത്തിയവര്‍ക്കും അംഗവൈകല്ല്യമുള്ള വ്യക്തികള്‍ക്കും ആധാര്‍ കാര്‍ഡും സിം കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനായി പുതിയ നിര്‍ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം ഇവരുടെ വീട്ടിലെത്തി ആധാര്‍ വെരിഫിക്കേഷന്‍ നടത്തണമെന്നാണ് സേവനദാതാക്കള്‍ക്കു നല്‍കിയ നിര്‍ദേശം. ഇതു കൂടാതെ ആധാര്‍ കൊടുത്ത കണക്ഷന്‍ എടുത്തവര്‍ക്കായി വേറെ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇവര്‍ക്കു എസ്എംഎസിലൂടെയോ, ഐവിആറെസിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ, ഒടിപി (വണ്‍ ടൈം പാസ്വേഡ്) നല്‍കി വെരിഫിക്കേഷന്‍ സൗകര്യം കൊടുക്കണമെന്നതാണ് നിര്‍ദ്ദേശം.

ഇതിനു പുറമെ കൂടുതല്‍ ഐറിസ് സ്‌കാനിങ് മെഷീനുകള്‍ സ്ഥാപിക്കാനും സേവനദാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button