Latest NewsNewsBusiness

മെസിയെ പിന്തള്ളി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി

വിപണി മൂല്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി മമുൻപന്തിയിൽ. ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ കൂടുതൽ ബ്രാൻഡ് മൂല്യമുള്ള കായികതാരങ്ങളുടെ പട്ടികയിൽ ഏഴാമതാണ് കോഹ്ലി. ബാർസിലോനയുടെ സൂപ്പർതാരം ലയണൽ മെസ്സിയെയും പിന്നിലാക്കിയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. മെസ്സി ഒൻപതാം സ്ഥാനത്താണ്. ടെന്നിസ് ഇതിഹാസ താരം റോജർ ഫെഡറർ ആണ് ഒന്നാമത്. പട്ടികയിൽ നാലാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ട്.

റോജർ‌ ഫെ‍ഡ‍റർ, ലെബ്രോൺ ജയിംസ്, ഉസൈൻ ബോൾട്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫിൽ മിക്കൽസൻ, ടൈഗർ വുഡ്സ്, വിരാട് കോഹ്ലി, റോറി മക്‌ല്‍റോയി, ലയണല്‍ മെസ്സി, സ്റ്റീഫന്‍ കറി എന്നിങ്ങനെയാണ് സ്ഥാനനില. ആദ്യപത്തിൽ ഇടംപിടിച്ച ഏക ക്രിക്കറ്റ് താരവും കോഹ്‍ലിയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button