Latest NewsCricketNewsSports

ക്രിസ് ഗെയ്‌ൽ മ​സാ​ജ് തെ​റാ​പ്പി​സ്റ്റി​നോ​ട് മോശമായി പെരുമാറിയ സംഭവത്തിൽ സുപ്രധാന വിധി

സി​ഡ്നി: വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ൽ മ​സാ​ജ് തെ​റാ​പ്പി​സ്റ്റി​നോ​ട് മോശമായി പെരുമാറിയ സംഭവത്തിൽ താരത്തിനു അനുകൂലമായ കോടതി വിധി. സംഭവുമായി ബന്ധപ്പെട്ട് ഗെയ്ൽ നൽകിയ അ​പ​കീ​ർ​ത്തി കേ​സിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രമുഖ ഓ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​ത്തി​നെ​തി​രാ​യിരുന്നു താരം കേസ് കൊടുത്തത്. മ​സാ​ജ് തെ​റാ​പ്പി​സ്റ്റി​നോ​ട് ഗെ​യ്ല്‍ മോശമായി പെരുമാറിയതായിട്ടാണ് ഫെ​യ​ർ​ഫാ​ക്സ് മീ​ഡി​യ വാർത്ത നൽകിയത്.

ലോകകപ്പ് മത്സരത്തിനു വേണ്ടി സി​ഡ്നി​യി​ല്‍ എത്തിയ താരം ഡ്ര​സ്സി​ങ് റൂ​മി​ല്‍ മ​സാ​ജ് തെ​റാ​പ്പി​സ്റ്റിനെ നഗ്നത കാണിച്ചു എന്നാണ് മാധ്യമം വാർത്ത നൽകിയത്. 2015 ൽ നടന്ന ലോകകപ്പിലായിരുന്നു ഈ സംഭവമെന്നു മാധ്യമം പറഞ്ഞിരുന്നത്. യുവതിയെ ഉദ്ധരിച്ചാണ് വാർത്ത നൽകിയത്. ഇതുമായി ബന്ധപ്പെട്ടാണ് താരം മാനനഷ്ടകേസ് കൊടുത്തത്. ഈ കേസിലാണ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്.

ജനം സത്യം അറിയുന്നതിൽ സന്തോഷമുണ്ട്. വിഷയത്തിൽ താ​ൻ നിരപരാധിയാണെന്നും താരം മാധ്യമങ്ങളോടു പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button