Latest NewsNewsIndia

ഡെങ്കിപ്പനി മരണം; വ്യാജപ്രചാരണമെന്ന് മമത ബാനർജി

കൊൽക്കത്ത: ബംഗാളിൽ ഡെങ്കിപ്പനി ബാധിച്ച് നാൽപതിലധികം പേർ മരിച്ചതായി റിപ്പോർട്ട്. എന്നാൽ മരണക്കണക്കുകൾ വ്യാജമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനി പടരാതിരിക്കാനുള്ള കരുതൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്ഥാപിത താൽപര്യക്കാരായ ചിലർ ഭീതി പടർത്താൻ ശ്രമിക്കുകയാണ്. ആരോഗ്യ കമ്മിഷനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർക്കുന്ന ചില കോർപറേറ്റ് കേന്ദ്രങ്ങളാണ് ഡെങ്കിപ്പനി പ്രചാരണത്തിനു പിന്നിൽ. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മമത അറിയിച്ചു.

ഡെങ്കി പിടിപെട്ട് ഇതുവരെ 13 പേർ‌ മാത്രമാണ് സർക്കാർ ആശുപത്രികളിൽ മരിച്ചത്. ഡെങ്കി, മലേറിയ, എച്ച്1എൻ1 എന്നിവ ബാധിച്ച് സ്വകാര്യ ആശുപത്രികളിൽ 27 പേർ മരിച്ചെന്ന റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ഇവ ഡെങ്കിപ്പനി മരണങ്ങളാണോ എന്ന് രക്തപരിശോധനയ്ക്കു ശേഷമേ പറയാനാകുവെന്നും മമത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button