Latest NewsNewsIndia

വർണങ്ങൾ ചാർത്തിയൊരു റെയിൽവേ സ്റ്റേഷൻ

വ്യത്യസ്തമായൊരു അനുഭവമായിരിക്കും ഇങ്ങനെയൊരു റെയിൽവേ സ്റ്റേഷൻ.യാത്രക്കാരെ കാത്തിരിക്കുക ഇനി വർണാഭമായ കാഴ്ചകളാകും.ബിഹാര്‍ മധുബനി ജില്ലയിലെ വീട്ടമ്മമാരുടെ കലയാണ് മധുബനി പെയിന്റിങ് .ആ കലയെ റെയിൽവേ ചുമരുകളിലേയ്ക്ക് പകർന്നിരിക്കുകയാണ് ഇപ്പോൾ.ബിഹാറിലെ മധുബനി റെയില്‍വേ സ്റ്റേഷനില്‍ 7000 ചതുരശ്ര അടി സ്ഥലത്താണ് മധുബനി പെയിന്റിങ് ചുവര്‍ചിത്രം വരച്ചിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ചുവര്‍ചിത്രമാണിതെന്ന് ഈസ്റ്റേണ്‍ റെയില്‍വെയെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാന്ധിജയന്തി ദിനത്തിലാണ് ചുവര്‍ ചിത്രം വരയ്ക്കാന്‍ ആരംഭിച്ചത് .200ല്‍ പരം ചിത്രകാരന്മാര്‍ ചേർന്ന് വിനോദസഞ്ചാരികള്‍ക്കു പ്രദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു മനസ്സിലാക്കിക്കൊടുക്കുന്ന തരത്തിലാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.കലയെ സ്നേഹിക്കുന്ന ചിത്രകാരമാര്‍ പ്രതിഫലം വാങ്ങാതെയാണ് പദ്ധതിയുമായി സഹകരിച്ചത്.ഈസ്റ്റേണ്‍ റെയില്‍വെ പെയിന്റിങ് ബ്രഷുകളും നിറങ്ങളും ഭക്ഷണവും ചിത്രകാരന്മാര്‍ക്കായി ഒരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button