Latest NewsNewsIndiaTechnology

വണ്‍ പ്ലസ് 5ടി; ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് പുതിയ റിപ്പോർട്ട്

വണ്‍ പ്ലസ് 5ടി ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് പുതിയ റിപ്പോർട്ട്. വണ്‍ പ്ലസ് 5ടി അവതരിപ്പിക്കാനൊരുങ്ങുന്നെന്ന സൂചനകളോടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രണ്ട് ചിത്രങ്ങളും പുതിയ വണ്‍ പ്ലസിന്റേത് എന്ന പേരില്‍ പ്രചരിക്കുന്നുണ്ട്.

പ്രമുഖ വണ്‍ പ്ലസ് 5ടിക്ക് ഗ്യാലക്‌സി എസ്8 എന്ന മോഡലിനോട് കാഴ്ച്ചയില്‍ സാമ്യമുണ്ടാകും. വലിയ അരിക് ഇല്ലാത്ത ഡിസ്‌പ്ലേ അതീവ സുന്ദരമായിരിക്കും. വണ്‍ പ്ലസ് അങ്ങനെ ഡിസൈനില്‍ വന്ന ചെറിയ ഒരു പാകപ്പിഴയ്ക്ക് പരിഹാരമുണ്ടാക്കും. ഇതോടെ ഇതുവരെ സാധാരണ ഡിസ്‌പ്ലേ കാരണം വണ്‍പ്ലസ് വാങ്ങാന്‍ മടിച്ചുനിന്നവര്‍ തീരുമാനം മാറ്റും.

എന്നാല്‍ കമ്പനി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആഴ്ച്ചകളായി യുകെയിലുള്‍പ്പെടെ 5ടി എന്ന മോഡലിന്റെ സ്‌റ്റോക്ക് തീര്‍ന്നിട്ട്. പുതിയവ വന്നിട്ടുമില്ല. മാത്രമല്ല അവിടെ പ്രചരിക്കുന്ന വാര്‍ത്തകളും നവംബറോടെ പുതിയ പതിപ്പ് ഇറക്കുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ റെക്കോര്‍ഡ് വില്‍പനയാകും നടക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button