Latest NewsNewsIndia

‘ദ വയറിന്’ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

ഗാന്ധിനഗര്‍: ജയ് ഷാ കേസില്‍ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ദ വയര്‍’ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇക്കാര്യത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനും ഗുജറാത്ത് ഹൈക്കോടതി തീരുമാനിച്ചു.
ജയ് ഷാക്കെതിരെ വാര്‍ത്തകള്‍ നല്‍കരുതെന്ന് പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും വായനക്കാര്‍ക്ക് സത്യം അറിയാന്‍ അവകാശമുണ്ടെന്നും ‘വയറി’ന് വേണ്ടി ഹാജരായ ദുശ്യന്ത് ദവേ വാദിക്കുകയുണ്ടായി. ജയ്ഷായെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ യാതൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും വിലക്ക് നീക്കാന്‍ സാധിച്ചില്ല.

ജയ് ഷായുടെ കമ്പനിയായ ടെംപിള്‍ എന്റര്‍പ്രൈസസിന്റെ വിറ്റുവരവ് 16,000 മടങ്ങാണ് വര്‍ധിച്ചതായാണ് ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായും അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഈ വളര്‍ച്ചയെന്നും പോർട്ടൽ റിപ്പോർട്ട് ചെയ്‌തിരുന്നു. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കി എന്നുകാട്ടി വയറിനെതിരെ 100 കോടി രൂപയാണ് ജയ് ഷാ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button