Latest NewsKeralaNews

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍

തൃശൂര്‍ : തൃശൂരില്‍ നാളെ ഹര്‍ത്താല്‍. ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുത്തത്. ഹിന്ദു സംഘടകളുടെ എതിര്‍പ്പ് ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button