CricketLatest NewsKeralaNewsIndiaInternationalSports

രാജ്യാന്തര മത്സരങ്ങൾക്ക് സ്ഥിരം വേദിയാകാൻ കാര്യവട്ടം സ്പോർട്സ് ഹബ്

കാര്യവട്ടം സ്പോർട്സ് ഹബ് ഭാവിയിൽ കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്ക് വേദിയാകുമെന്ന് സ്റ്റേഡിയം നിർമാതാക്കളായ ഐ എൽ ആൻഡ് എഫ് എസ് സി ഇ ഒ അജയ് പാണ്ഡെ. ഐ പി എൽ ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ സ്റ്റേഡിയത്തിൽ നടത്താനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുന്നതിൽ മുൻനിരയിലുള്ള സ്ഥാപനമാണ് ഐ എൽ ആൻഡ് എഫ് എസ്.കായിക രംഗത്ത് പി പി പി സംരംഭത്തിന് തുടക്കമിട്ടത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.കാര്യവട്ടത്തെ സ്പോർട്സ് ഹബ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെയും ഫിഫയുടെയും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിർമ്മിച്ച സ്റ്റേഡിയം ആണ്.സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാജ്യാന്തര നിലവാരം കാത്തു സൂക്ഷിച്ചിട്ടുണ്ട്.ഒരു വർഷം 180 ദിവസം സ്റ്റേഡിയം ഉപയോഗിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനുമായി കരാറായിട്ടുണ്ട്.ഈ ഇന്ത്യ- ന്യുസിലാൻഡ് മത്സരത്തോടെ സ്റ്റേഡിയം രാജ്യാന്തര ശ്രദ്ധ നേടും .ഐ പി ൽ മത്സരങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെയെന്നും അജയ് പാണ്ഡെ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button