KeralaLatest NewsNews

പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര ധ്വംസനമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര ധ്വംസനവും ഭരണഘടനാ ലംഘനവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. വിവിധ മതസ്ഥരുടെ ആരാധനാകേന്ദ്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുന്ന പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇട നല്‍കും. വിശ്വാസികള്‍ക്ക് ഭരണഘടനാപരമായ മത സ്വാതന്ത്രം ഉള്ളതിനാലാണ് മതേതരസര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കീഴ്‌വഴക്കം ലംഘിച്ചുകൊണ്ടാണ് കേരളത്തിലെ പ്രശസ്തവും പ്രമുഖവുമായ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. ക്ഷേത്ര ഭരണത്തിലുള്ള ജനാധിപത്യ വികേന്ദ്രീകൃത സംവിധാനത്തെ അട്ടിമറിച്ച് സര്‍ക്കാരിന്റെ കേന്ദ്രീകൃത ഭരണ വ്യവസ്ഥയിലേക്ക് ക്ഷേത്രത്തെ കൊണ്ടുവരുന്ന സര്‍ക്കാര്‍ നീക്കം ആപല്‍ക്കരമാണ്. ഇതിനെതിരെ എല്ലാ മതവിശ്വാസികളും രംഗത്തുവരണം. കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധിക്ക് കാത്തിരിക്കാതെ ഇപ്പോള്‍ പോലീസിന്റെയും കയ്യൂക്കിന്റെയും ബലത്തില്‍ ക്ഷേത്രം കൈയടക്കിയത് പ്രതിഷേധാര്‍ഹമാണെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button