Latest NewsIndia

രാ​ജ​സ്ഥാ​നി​ലെ ഹാ​ദി​യ​ കേസ് ; കോടതിയുടെ സുപ്രധാന വിധി ഇങ്ങനെ

ജ​യ്പു​ർ ; രാ​ജ​സ്ഥാ​നി​ലെ “ഹാ​ദി​യ’​ കേസ്. 22 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഭ​ർ​ത്താ​വി​ന്‍റെ​കൂ​ടെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ച്ച് ഉത്തരവിറക്കി രാജസ്ഥാൻ ഹൈകോടതി.കൂടാതെ ഇ​വ​രു​ടെ സു​ര​ക്ഷ പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി ഉത്തരവിൽ പറയുന്നു. വ​നി​താ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യെ ഭ​ർ​ത്താ​വി​നൊ​പ്പം പോകാനാണ് കോടതി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടിക്ക് ഇ​ഷ്ട​മു​ള്ള പു​രു​ഷ​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ നിയമം അനുവദിക്കുന്നുണ്ടെന്നും ജെ.​കെ വ്യാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യക്തമാക്കി. സ്വ​മ​ന​സാ​ലെ​യാ​ണ് താ​ൻ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. ല​വ് ജി​ഹാ​ദി​ലൂ​ടെ പെൺകുട്ടിയെ ത​ട്ടി​യെ​ടു​ത്ത​താ​ണെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​ര​ൻ ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി​യി​ലാ​ണ് കോടതി ഇപ്പോൾ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button