Latest NewsNewsBusiness

ജി.എസ്.ടി : 165 ഉത്പ്പന്നങ്ങളുടെ നികുതി കുറയും : നികുതി കുറയുന്നവയുടെ ലിസ്റ്റ് ഇങ്ങനെ

 

കൊച്ചി : വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചകൂടി കാത്തിരിക്കൂ. ഗുവാഹട്ടിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 165 ഉത്പന്നങ്ങളുടെ നികുതി സ്ലാബ് 28ല്‍നിന്ന് 18 ശതമാനമാക്കി കുറച്ചേക്കും.

സാനിറ്ററി വെയര്‍, ഇലക്ട്രിക് സ്വിച്ച്, ഫര്‍ണിച്ചര്‍, സോപ്പുപൊടി തുടങ്ങിയവയുടെ നികുതിയാണ് 18 ശതമാനത്തിലേയ്ക്ക് കുറയ്ക്കുക. അതേസമയം, 62 ഉത്പന്നങ്ങള്‍ക്ക് കൂടിയ നികുതി തുടരും. ഡിജിറ്റല്‍ ക്യാമറ, ഷേവിങ് ക്രീം, പെയിന്റ്, സിഗരറ്റ്, പാന്‍ മസാല, ചോക്കലേറ്റ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വാക്വം ക്ലീനര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഹെയര്‍ ഡൈ, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവയുടെ നികുതി സ്ലാബാണ് 28 ശതമാനത്തില്‍ നിലനിര്‍ത്തുക.

വിവിധ സംസ്ഥാനങ്ങളുടെ ആവശ്യത്തെതുടര്‍ന്ന്, പൊതുവായ ചില ഉത്പന്നങ്ങളുടെ നിലവിലെ നികുതിയായ 18 ശതമാനത്തില്‍നിന്ന് 12 ശതമാനമായും കുറച്ചേക്കും.
റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ചചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button