KeralaLatest NewsNews

സുകുമാരക്കുറുപ്പിനെ രക്ഷപെടാൻ സഹായിച്ചത് കോൺഗ്രസ്സിലെ മുതിർന്ന നേതാവ്

പത്തനംതിട്ട: ഏറെ വിവാദമുണ്ടാക്കിയ ചാക്കോ വധക്കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിനെ രക്ഷപെടാൻ സഹായിച്ചത് കോൺഗ്രസ്സിലെ ഇപ്പോഴത്തെ ഒരു മുതിർന്ന നേതാവാണെന്ന് ആരോപണം. കുറുപ്പിനു മുംബൈയില്‍നിന്നു വിദേശത്തേക്കു കടക്കാന്‍ കഴിഞ്ഞതു മുന്‍കേന്ദ്രമന്ത്രികൂടിയായ ഇദ്ദേഹത്തിന്റെ സ്വാധീനം മൂലമാണ്. ഇദ്ദേഹത്തിന്റെ ബന്ധുവായ അബുദാബിയിൽ ഉള്ള ആളാണ് കുറുപ്പിനെ രക്ഷപെടാൻ സഹായിച്ചത്.

കുറുപ്പിന്റെ സ്ഥലം കണ്ടെത്തി പോലീസ് അവിടെയെത്തുമ്പോഴേക്കും കുറുപ്പ് അവിടെ നിന്നും രക്ഷപെടുകയായിരുന്നു.ചെറുപ്പം മുതല്‍ ആള്‍മാറാട്ടം ശീലമാക്കിയ സുകുമാരക്കുറുപ്പ് ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹൈസ്കൂളിലാണു പഠിച്ചത്. എസ്.എല്‍.എല്‍.സി. ബുക്കില്‍ പേര് ടി.കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നാണ്. വ്യോമസേനയില്‍ ചേര്‍ന്നപ്പോഴും അതുതന്നെയായിരുന്നു പേര്.

അവിടെനിന്നു മുങ്ങിയ കുറുപ്പ് തന്റെ “മരണവിവരം” അറിയിച്ച്‌ വ്യോമസേനാ അധികൃതര്‍ക്കു ടെലഗ്രാം അയച്ചു.പിന്നീട് സുകുമാരക്കുറുപ്പെന്നു പേരുമാറ്റി പാസ്പോര്‍ട്ട് എടുത്തു. അപ്പോഴേക്കു പഴയപേര് നാട്ടുകാര്‍പോലും മറന്നു. 1946 മേയ് 28-ാണ് എസ്.എസ്.എല്‍.സി. ബുക്കിലെ ജനനത്തീയതി. എന്നാല്‍ പാസ്പോര്‍ട്ടിൽ 1948 ഓഗസ്റ്റ് രണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button