KeralaLatest NewsNews

അച്ഛൻ മരിച്ച കുട്ടികളെ നിവേദ്യപ്പുരയിൽ നെല്ല് കുത്തി വളർത്തി: പൊലിഞ്ഞത് വീടിന്റെ പ്രതീക്ഷ: ആനന്ദിന് കണ്ണീരോടെ വിട നൽകി ഗുരുവായൂർ

ഗുരുവായൂർ: നെന്മിനി ബാലരാമ ക്ഷേത്രത്തിനടുത്ത് കടവളളി കോളനിയില്‍ പരേതനായ ചില്ലരിക്കല്‍ ശശിയുടെയും അംബികയുടേയും രണ്ട് മക്കളില്‍ മൂത്തയാളാണ് ആനന്ദന്‍. ഏക സഹോദരൻ വിദ്യാർത്ഥിയായ അഭിഷേക്. ആനന്ദനും അഭിഷേകും കുട്ടികളായിരിക്കുമ്പോള്‍ തന്നെ പിതാവ് മരിച്ചു. അതിന് ശേഷം ‘അമ്മ അംബിക വളരെയേറെ കഷ്ടപ്പെട്ടാണ് രണ്ടു മക്കളെ വളർത്തി വലുതാക്കിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉരല്‍പ്പുരയില്‍ നിവേദ്യങ്ങള്‍ക്കായി നെല്ല് ഇടിക്കുന്ന ജോലിയാണ് അംബികയ്ക്ക്. മകന്റെ മരണം ഈ അമ്മയെയും സഹോദരനെയും തകർത്തു കളഞ്ഞു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആനന്ദനും കൂട്ടുകാരന്‍ വിഷ്ണുവും ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ കാറില്‍ വന്ന ആക്രമികള്‍ ഇടിച്ച് വീഴ്ത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു.

ചൂണ്ടില്‍ സെന്ററില്‍ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം വീട്ടിലെത്തിച്ചത്.ഒന്നരമണിക്കൂര്‍ വീട്ട്മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം.അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം ചെറുതുരുത്തി പളളം പുണ്യതീരത്ത് സംസ്‌കരിച്ചു. 2012 -ൽ സിപിഎം നേതാവ് പ്രതിയായിട്ടുള്ള ആർ എസ് എസ് പ്രവർത്തകൻ ഷാരോണിന്റെ കൊലപാതകത്തിലെ സാക്ഷിയായിരുന്നു ആനന്ദ്. അതിനു ശേഷം 2014 -ൽ ഫസൽ കൊല്ലപ്പെട്ട കേസിൽ ആനന്ദിനെ മനപ്പൂർവ്വം പ്രതി ചേർക്കുകയായിരുന്നു എന്നാണു ആരോപണം.

ഇപ്പോൾ ഫസലിന്റെ കൊലപാതകി എന്ന കാരണം പറഞ്ഞാണ് ആനന്ദിനെ ഇല്ലാതാക്കിയത് എന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. ഇതിനിടെ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെന്മിനി സ്വദേശികളായ ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലയാളികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുരുവായൂര്‍, ഗുരുവായൂര്‍ ടെംപിള്‍, പാവരട്ടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ട് ദിവസത്തേക്ക് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button