പോലീസ് സ്റ്റേഷനുകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

ഇരിട്ടി: പോലീസ് സ്റ്റേഷനുകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇരിട്ടി മേഖലയിലെ നാല് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് റെഡ് അലര്‍ട്ട്. പോലീസ് മാവോവാദികളെ കൊല്ലപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികം അടുത്തു വരികയാണ്. മാവോവാദികളെ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണ ഭീഷണിയുണ്ട്. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷമാണ് പോലീസ് ഇവരെ കൊല്ലപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മാവോവാദികളെ കൊല്ലപ്പെടുത്തിയതിനു പകരമായി ഇവര്‍ പോലീസ് സ്റ്റേഷന്‍ അക്രമിച്ച് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതു പരിഗണിച്ച് പോലീസ് സുരക്ഷ ശക്തമാക്കി.കരിക്കോട്ടക്കരി, ആറളം, കേളകം, പേരാവൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടെ സുരക്ഷക്കായി കമാന്‍ഡോകളെ നിയമിച്ചിട്ടുണ്ട്. ജനങ്ങളെ രാത്രി സ്റ്റേഷനില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് കര്‍ശന പരിശോധന നടത്തും.