KeralaLatest NewsNews

ഓട്ടത്തിനിടെ കാറിന്റെ ഗീയർ ബോക്സ് ഇളകി റോഡിൽ വീണ സംഭവം; കാറിന്റെ വില തിരിച്ചു നൽകാൻ ഉത്തരവ്

കാഞ്ഞങ്ങാട്: ഓട്ടത്തിനിടെ കാറിന്റെ ഗീയർ ബോക്സ് ഇളകി റോഡിൽ വീണ സംഭവത്തിൽ ഉടമയ്ക്കു കാറിന്റെ വിലയായ 3,34,000 രൂപ തിരിച്ചു നൽകാൻ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൂടാതെ പരാതി നൽകിയ തീയതി മുതൽ ഓരോ വർഷത്തേക്കും വിലയുടെ 10% വീതവും നഷ്ടപരിഹാരമായ 25,000 രൂപയും കൂടി നൽകാനും നിർദേശിച്ചിട്ടുണ്ട്. 2015 ഏപ്രിലിൽ നീലേശ്വരത്തിനടുത്തു ദേശീയപാതയിൽ വെച്ച് മടിക്കൈ സ്വദേശിയും റിട്ട. എസ്ഐയുമായ നാരായണന്റെ ഹുണ്ടായ് ഇയോൺ കാറിൽ നിന്നാണ് ഗിയർ ബോക്സ് ഇളകിവീണത്.

രണ്ടു വർഷം മാത്രം പഴക്കമുള്ളതായിരുന്നു കാർ. ഒരു മാസം മുമ്പു ഡീലറുടെ വർക് ഷോപ്പിൽ തന്നെ സർവീസും ചെയ്തിരുന്നു. മൂന്നു വർഷം ഗാരന്റിയുണ്ടായിരുന്നതിനാൽ സൗജന്യമായി റിപ്പയർ ചെയ്തു നൽകണമെന്നു ഡീലറോട് ആവശ്യപ്പെട്ടെങ്കിലും ഇൻഷുറൻസ് ക്ലെയിം ചെയ്തു നൽകാനേ സാധിക്കുകയുള്ളൂ എന്നായിരുന്നു മറുപടി. തുടർന്ന് രണ്ടു വർഷത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണു പലിശയടക്കം കാറിന്റെ മുഴുവൻ വിലയും നല്കാൻ കോടതി ഉത്തരവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button