Latest NewsInternational

ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് ദാരുണാന്ത്യം

അബൂജ: ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി നൈജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ മൈയ്ദുഗുരിയിലെ മനയില്‍ ഉണ്ടായ സ്‌ഫോടനത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീ ഉള്‍പ്പെടെ നാല് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ആദ്യ ആക്രമണം രാത്രി 10.30 ന് പ്രാര്‍ഥന ഗ്രൂപ്പിനു നേർക്കും രണ്ടാമത്തെ സ്ഫോടനം ഒരു വീടിനുള്ളിലുമാണ് ഉണ്ടായത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ബൊക്കൊഹറാമാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button