Latest NewsNewsTechnology

ഐഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്‌ളിപ്കാര്‍ട്ടും പേടിഎമ്മും

ഐഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്‌ളിപ്കാര്‍ട്ടും പേടിഎമ്മും രംഗത്ത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഗ്രാന്റ് ഹോം അപ്ലേയ്ന്‍സസ് സെയില്‍ മുഖനേയാണ് ഈ വിലക്കുറവ് ലഭിക്കുക. ഐഫോണ്‍ 8ന്റെ 64 ജിബി വെര്‍ഷനാണ് ഡിസ്‌കൗണ്ടിലൂടെ വാങ്ങാന്‍ ഇപ്പോള്‍ അവസരമുള്ളത്. എല്‍ഇഡി ടിവികള്‍, എയര്‍ പ്യാരിഫയറകള്‍ തുടങ്ങിയ നിരവധി ഉപകരണങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും. നവംബര്‍ 17നു ഗ്രാന്റ് ഹോം അപ്ലേയ്ന്‍സസ് സെയില്‍ ആരംഭിക്കും. നവംബര്‍ 19നു ഇതു അവസാനിക്കും.

ഫ്‌ളിപ്പ്കാര്‍ട്ട് ക്യാഷ് ബാക്ക് ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. 2,000 രൂപവരെയാണ് ക്യാഷ് ബാക്ക്. പേടിഎമ്മിന്റെ ഓണ്‍ലൈന്‍ ഷോപ്പായ പേടിഎം മാളിലും ഐഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവാണ്. ഐഫോണ്‍ 8 ന്റെ 64 ജിബി ഫോണ്‍ 64,000 രൂപയ്ക്ക് വാങ്ങാം. ഇതിനു 10,000 രൂപ ക്യാഷ്ബാക്കായി ലഭിക്കാനുള്ള സൗകര്യവും പേടിഎം മാളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button