KeralaLatest NewsNews

പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു

മുക്കം: പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസല്‍ റഹ്മാനാണ് മരിച്ചത്. ഫസലിനെ പോലീസ് പിന്തുടരുകയായിരുന്നുവെന്നും അറസ്റ്റ് ഭയന്നാണ് ഫസല്‍ പുഴയില്‍ ചാടിയതെന്നും സമര സമിതി ആരോപിച്ചു. എന്നാല്‍ മണല്‍ വാരല്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ഇയാള്‍ പുഴയില്‍ ചാടിയതെന്നാണ് പോലീസിന്റെ ഭാഷ്യം.

ഗെയില്‍ വിരുദ്ധ സമരത്തില്‍ ഫസലും പങ്കെടുത്തിരുന്നു.ജനവാസ മേഖലയിലൂടെയുള്ള പദ്ധതി രൂപരേഖ മാറ്റുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരസമിതി രണ്ടാംഘട്ട സമരം ഇന്ന് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് യുവാവിന്റെ മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button