Latest NewsNewsIndia

പെല്ലറ്റ് ആക്രമണത്തിന് ഇരകളായവര്‍ക്ക് ജോലി നല്‍കാന്‍ സർക്കാരിന്റെ തീരുമാനം

കശ്മീര്‍: ജമ്മുകശ്മീരില്‍ പെല്ലറ്റ് ആക്രമണത്തിന് ഇരകളായവര്‍ക്ക് ജോലി നല്‍കാന്‍ മെഹബൂബ മുഫ്തി സര്‍ക്കാരിന്റെ നീക്കം. കാഴ്ച ശക്തി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കാന്‍ അധികൃതര്‍ ആലോചനയിടുന്നതായാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ പെല്ലറ്റാക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ടയേഡ് ജസ്റ്റിസ് ബിലാല്‍ നാസി വ്യക്തമാക്കി.

മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 59 സ്ത്രീകളുള്‍പ്പെടെ പെല്ലറ്റാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 1,725 പേരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന പെല്ലറ്റ് ആക്രമണത്തില്‍ 2,524 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. മുൻപ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇരകളായവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button