KeralaLatest NewsNewsIndia

പാർക്കിംഗ് ഫീസ് കുറച്ച് കൊച്ചി മെട്രോ

മെ​ട്രോ സ്റ്റേ​ഷ​നു​ക​ളോ​ട് ചേ​ര്‍​ന്നു​ള്ള വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ന് ഫീസ് കുറച്ചു. കാ​റി​ന് ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​ര്‍ 30 രൂ​പ​യാ​യി​രു​ന്ന​ത് 15 രൂ​പ​യായും ​ബൈ​ക്കി​ന് 15 രൂ​പ​യാ​യി​രു​ന്ന​ത് 10 രൂ​പ​യാ​യും കു​റ​ച്ചു.

പാ​ര്‍​ക്കിം​ഗ് ഫീ​സി​ലും ഇളവ് നടപ്പാക്കുന്നത് കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ മെ​ട്രോ​യി​ലേ​ക്ക് ആകർഷിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ തീരുമാനം. 
എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന്‍റെ പു​തി​യ എം​ഡി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ന​ട​പ്പാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ജ​ന​കീ​യ തീ​രു​മാ​ന​മാണി​ത്. മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​ന് അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button