ശബരിമലയില്‍ വീണ്ടും ആചാരലംഘനം : അയ്യപ്പ ദര്‍ശനം നടത്താന്‍ ശ്രമിച്ച പതിനഞ്ചു വയസ്സുകാരി പോലീസ് പിടിയില്‍

Sabarimala: Ayyappa devotees throng at Sannidanam in Sabarimala on Wednesday. PTI Photo (PTI1_6_2016_000222A)

ശബരിമല: ശബരിമലയില്‍ വീണ്ടും ആചാരലംഘനം. പുരുഷവേഷം ധരിച്ച്‌ ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നെത്തിയ സംഘത്തില്‍പെട്ട മധു നന്ദിനിയെയാണ് പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച്‌ സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞ ശേഷം പോലീസിനെ ഏല്പിക്കുകയായിരുന്നു.

സംശയം തോന്നാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെണ്‍കുട്ടി നടന്നിരുന്നത്. 15 അംഗങ്ങളുള്ള ഒരു തീര്‍ത്ഥാടക സംഘത്തിനൊപ്പമായിരുന്നു പെണ്‍കുട്ടിയും എത്തിയത്. കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്ത് എത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

SHARE