Latest NewsIndiaNewsInternational

കശ്മീരിന്റെ മോചനമാണ് ലക്‌ഷ്യം: വിട്ടയച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഹാഫിസ് സയിദ്

ന്യൂഡൽഹി : പാകിസ്ഥാൻ വിട്ടയച്ചതിനു തൊട്ടു പിന്നാലെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ലഷ്കർ ഭീകരൻ ഹാഫിസ് സയിദ്.കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് തന്റെ പോരാട്ടമെന്നും കശ്മീരിനെ സ്വതന്ത്രമാക്കാൻ ദൈവം തന്റെ കൂടെയുണ്ടെന്നും ഹാഫിസ് സയിദ് പറയുന്ന വീഡിയോ വെളിയിൽ വന്നു. 2008 ലെ മുംബൈ ആക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനാണ് ലഷ്കർ മേധാവിയും കൊടും ഭീകരനുമായ ഹാഫിസ് സയിദ് .

അമേരിക്ക തലയ്ക്ക് പത്ത് മില്യൺ ഡോളർ വിലയിട്ടിരിക്കുന്ന ഇയാളെ അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നാണ് പാകിസ്ഥാൻ തടവിലാക്കിയത്.  എന്നാൽ ഇയാൾക്കെതിരെ തെളിവുകൾ ഹാജരാക്കാത്തതിനെ തുടർന്ന് കോടതി വിട്ടയക്കുകയായിരുന്നു. ഹാഫിസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെ 2001 ല്‍ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു.

പിന്നീട് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ലഷ്‌കര്‍ ഇ ത്വയ്ബയെ 2002 ല്‍ തന്നെ പാകിസ്താന്‍ നിരോധിച്ചു. വിലക്ക് വന്നതിനെ തുടര്‍ന്ന് ലഷ്‌കര്‍ ത്വയ്ബയെ പേര് മാറ്റി ജമാത് ഉത് ദവ ആക്കിയിരുന്നു. 166 പേർ കൊല്ലപെട്ട മുംബൈ ഭീകരാക്രമണത്തിലും, പാർലമെന്റാക്രമണത്തിലും പ്രതിയായ ഹഫീസ് സയീദിനെ വിട്ടു കിട്ടാൻ ഇന്ത്യ ശ്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button