CinemaLatest News

നടൻ വിജയ്‌യുടെ ആരാധകർ ബിജെപിയിൽ ചേർന്നു

 ചെന്നൈ ; നടൻ വിജയ്‌യുടെ മക്കള്‍ ഇയക്കം എന്ന സംഘടനയിലെ അംഗങ്ങള്‍ ബിജെപിയില്‍ ചേർന്നതായി റിപ്പോർട്ട്. പ്രമുഖ തമിഴ് വിനോദ വെബ്സൈറ്റായ ബിഹൈന്‍ഡ്വുഡ്സ് ആണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. അറുപത് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാൽ ഈ പ്രവത്തകരുടെ പേരു വിവരങ്ങൾ ഇവർ പുറത്തു വിട്ടിട്ടില്ല. ബി.ജെ.പിയും മെര്‍സലും തമ്മിലുള്ള തർക്കം നിലനിൽക്കേയാണ് ഇത്തരമൊരു വാർത്ത പുറത്തു വന്നത്. ബിജെപി നേതാവ് എച്ച്‌. രാജയുടെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതെന്നാണ് വിവരം. സാമൂഹിക മാധ്യമങ്ങളിലും ഇതേക്കുറിച്ച്‌ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും ബിജെപിയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button