Latest NewsInternationalVideos

ഏട്ട് ആഴ്ച മാത്രം പ്രായമായ പെണ്‍കുട്ടിയെ ആയ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്.

നിരന്തരമായി കരഞ്ഞുകൊണ്ടിരിക്കുന്ന എട്ട് ആഴ്ച മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ആയ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. കട്ടില്‍ കിടന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ ആയ കൈകൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

കുഞ്ഞിനെ നോക്കാന്‍ രണ്ട് മാസത്തേക്ക് മാത്രമാണ് ആയയെ നിര്‍ത്തിയിരുന്നത്. എന്നാല്‍ ആയയെ നിര്‍ത്തിയതിന് ശേഷം കുഞ്ഞിന്റെ മുഖത്ത് ചുവന്നപാടുകളും മറ്റും കണ്ടതോടെയായിരുന്നു കുട്ടിയുടെ അമ്മ കിടപ്പു മുറിയില്‍ ക്യാമറ സ്ഥാപിച്ചത്. ഉറക്കത്തില്‍ പലപ്പോഴും കുട്ടി കരയുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

ദൃശ്യം പുറത്തായതോടെ ആയയെ പോലീസ് അറസ്റ്റ് ചെയ്തു.
മാനവവിരുദ്ധ സംഘടനയായ വേള്‍ഡ് വിഷന്റെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 4,000 കുട്ടികളാണ് വിയറ്റ്‌നാമില്‍ ഉപദ്രവിക്കപ്പെടുന്നത്. വിയറ്റ്‌നാമില്‍ പലപ്പോഴും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതാ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കുറ്റവാളികള്‍ക്ക് നേരെ ക്രിമിനല്‍ കുറ്റമാണ് ചുമത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button