Latest NewsKeralaNews

മറ്റൊരു കേസിൽ ഷെഫിന്‍ ജെഹാനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ എന്‍ഐഎയുടെ നീക്കം

കൊച്ചി : ഷെഫിന്‍ ജെഹാനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ എന്‍ഐഎ നടപടികൾ തുടങ്ങി.കനകമല ഐഎസ് കേസ് പ്രതി മന്‍സി ബുറാഖുമായി ഷെഫിന്‍ ജെഹാന് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ജയിലിലുളള മന്‍സി ബുറാഖിനെ എന്‍ഐഎ ചോദ്യം ചെയ്തു.മാത്രമല്ല ഷെഫിനുമായി ബന്ധമുളളവരും എന്‍ഐഎ നിരീക്ഷണത്തിലാണ്.

ഷെഫിന്‍ ജെഹാനും മന്‍സി ബുറാഖുമായുള്ള ബന്ധം തെളിയിക്കുന്ന നിര്‍ണായക തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ഒരു ശബ്ദരേഖയും എൻ ഐ എ കോടതിയിൽ കൊടുത്തിട്ടുണ്ട്. ഹാദിയ കേസില്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി സ്വതന്ത്ര അന്വേഷണത്തിന് എന്‍.ഐ.എക്ക് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ വിപുലമായ അന്വേഷണത്തിനാണ് നിര്‍ദ്ദേശം.

ഇതിനായി വിവിധ അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ എന്‍.ഐ.എ ആസ്ഥാനത്ത് നിന്നും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button