KeralaLatest NewsNews

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളിലൊന്ന് കേരളത്തിൽ

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും പട്ടിക ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്ത് വിട്ടു. കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുചെയ്ത കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കേളത്തിൽ നിന്ന് കോഴിക്കോട് നഗരം ഏഴാം സ്ഥാനത്താണ് ഉള്ളത്. രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന പത്തൊന്‍പത് നഗരങ്ങളുടെ പട്ടികയാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ തയ്യാറാക്കിയത്.

ഇതിൽ ഏഴാം സ്ഥാനത്തു കോഴിക്കോടും കൂട്ടബലാത്സംഗക്കേസുകളില്‍ ഒന്നാം സ്ഥാനത്തു ഡൽഹിയുമാണ് ഉള്ളത്. 79 കേസുകളുമായാണ് ഡൽഹി ഒന്നാം സ്ഥാനത്തുള്ളത്. കോഴിക്കോട് നിന്നും ഒരെണ്ണം ഇത്തരത്തിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. നവംബര്‍ 30-ന് പ്രസിദ്ധീകരിച്ച 2016-ലെ കുറ്റകൃത്യങ്ങളുടെ വിരങ്ങളടങ്ങിയ 742 പേജുള്ള റിപ്പോര്‍ട്ടില്‍ 93 പേജുകളിലെ പട്ടികയിലും കോഴിക്കോട് ഇടംപിടിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിസംഘട്ടനത്തിന്റെ പട്ടികയിൽ ഒന്നാം സ്ഥാനം കോഴിക്കോടിനാണ്. ഹൈദെരാബാദും ഒന്നാം സ്ഥാനം 14 കേസുകൾ വെച്ച് പങ്കിടുന്നു.

മയക്കുമരുന്നും മദ്യവും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ പട്ടികയില്‍ കോഴിക്കോട് ദേശീയതലത്തില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. 919 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജ്യത്തെ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോട് പതിനേഴാം സ്ഥാനത്താണുള്ളത്. സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ദേശീയതലത്തില്‍ 15-ാം സ്ഥാനത്താണുള്ളത്. 352 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button