Latest NewsNewsLife Style

വിഷത്തിന്റെ ഫലം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ചറിയാം

ഉപ്പ്, പഞ്ചസാര, മൈദ, പാൽ, വെളുത്ത അരി എന്നീ 5 വസ്തുക്കളാണ് മനുഷ്യന്റെ ശരീരത്തിൽ വിഷത്തിന്റെ ഫലം ചെയ്യുന്നത്.മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത ഉപ്പും പഞ്ചസാരയും അധികമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ നിരവധിയാണെന്ന് സൂചിപ്പിക്കുന്ന അദ്ദേഹം ഏറ്റവും മാരകമായി കാണുന്നത് മൈദയെയും പാലിനെയുമാണ്.

ഗുരുതരമായ ആമാശയ രോഗങ്ങൾക്കും കുടൽ കാൻസറിനും വരെ കാരണമാകുന്ന മൈദയിൽ ഫൈബർ ഒട്ടും തന്നെ അടങ്ങിയിട്ടില്ല എന്ന് മാത്രമല്ല മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ഒന്നും തന്നെയില്ല. മറിച്ച് രോഗകാരണമായി മാറിയേക്കാവുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ടുതാനും.

ആരോഗ്യ പോഷക ദായനി എന്ന് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്ന പാൽ ആണ് മാരകമായ മറ്റൊരു ഭക്ഷ്യ വസ്തു. പാലിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ പോലുള്ള വസ്തുക്കൾ മനുഷ്യ ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം നേർ വിപരീത ഫലങ്ങൾ ഉളവാക്കുന്നതാണ് എന്നാണ് ഡോക്റ്റർ കാര്യകാരണ സഹിതം വ്യക്തമാക്കുന്നത്. പാലിലെ ലാക്ടോസ് പോലുള്ള പല ഘടകങ്ങളും ഒരിക്കലും ദഹിക്കാത്തതും ശരീരത്തിന് ഏറെ ഹാനികരവുമാണ്.

അഞ്ചാമത്തേത് അരിയാണ്. അരിയെന്നാൽ വെളുത്ത അരി. നമ്മുടെ തനത് അരിയായ തവിട് കളയാത്ത അരിയെ പൂർണ്ണമായും ഒഴിവാക്കി മലയാളികൾ ഭൂരിപക്ഷവും ഇന്നുപയോഗിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വെളുത്ത അരിയാണ്. വിവിധ പേരുകളിൽ വിപണ പിടിച്ചടക്കിയ ഈ അരിയുടെ ഉപയോഗം എന്ന് തുടങ്ങിയോ അന്ന് മുതലാണ് കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.ചുരുക്കത്തിൽ വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഉപ്പ്, പഞ്ചസാര, മൈദ, പാൽ, വെള്ള അരി എന്നീ 5 ആഹാര വസ്തുക്കളെ 5 വിഷങ്ങൾ എന്നാണ് അന്തരാഷ്ട്ര വൈദ്യ സമൂഹം വിശേഷിപ്പിക്കുന്നത് എന്ന് ഡോക്റ്റർ ഓർമ്മിപ്പിച്ചു.

ഏതൊരു പ്രമുഖനും 30 സെക്കൻഡ് സമയത്തിൽ കൂടുതൽ അനുവദിക്കാത്ത ശ്രീകണ്ഠൻ നായർ ഷോയിൽ നീണ്ട അഞ്ച് മിനിട്ടാണ് ഡോ. തോമസ് വർഗ്ഗീസ് പ്രബോധനം നടത്തിയത്. ആ സമയമത്രയും അവതാരകനായ ശ്രീകണ്ഠൻ നായർ അടക്കമുള്ള ആളുകൾ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത പാലിച്ച് ഡോക്റ്ററുടെ വാക്കുകൾ ശ്രവിച്ചത് ആ വാക്കുകളിലെ അറിവിന്റെ ഔന്നിത്യമാണ് സൂചിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button