Latest NewsNewsGulf

അബുദാബി പോലീസിന്റെ ആദരം ഏറ്റുവാങ്ങി റഷ്യൻ യുവാവ്

അബുദാബി: അബുദാബി പോലീസിന്റെ ആദരം ഏറ്റുവാങ്ങി റഷ്യൻ യുവാവ് ഡാനിയേൽ ബെക്കോവ്. കടലിൽ മുങ്ങി താഴാൻ തുടങ്ങിയ എമിറേറ്റ് പൗരനെ രക്ഷപെടുത്തിയതിനാണ് ആദരം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് യുവാവ് കടലിൽ വീണത്. ഭാഗ്യവശാൽ, ബേക്കോവ് സംഭവ സ്ഥലത്ത് ഉണ്ടാകുകയും അപകടം കണ്ട നിമിഷം തന്നെ ഒട്ടും മടിക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.

വാഹനത്തിനുള്ളിൽ അകപ്പെട്ട യുവാവിനെ കാറിന്റെ ചില്ല് തകർത്താണ് പുറത്തെത്തിച്ചത്. ബേക്കോവിന്റെ ധീരതയെ അബുദാബി പോലീസ് മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി ഡയറക്ടർ പ്രശംസിച്ചു. ഈ ബഹുമതിക്ക് നന്ദി പ്രകടിപ്പിച്ച ബേക്കോവ് തന്റെ മാനുഷിക കടമയുടെ ഭാഗമാണ് ഇതെന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button