Latest NewsKeralaNewsTechnology

ദുരന്തങ്ങളെ നേരിടാൻ വൻ മുന്നൊരുക്കങ്ങളുമായി കേരളം

ഓഖി ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വൻ സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേരളം. ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ മത്സ്യ ബന്ധനത്തിനായി കടലില്‍ പോകുന്ന സമയത്ത് മുഴുവന്‍ മത്സ്യതൊഴിലാളികളും റജിസ്റ്റര്‍ ചെയ്യണമെന്നും ബോട്ടുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

ഓരോ ബോട്ടും എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ ജിപിഎസ് വരുന്നതോടെ സാധിക്കും. ഇതിലൂടെ കടലിൽ കുടങ്ങുന്നവരെ പെട്ടെന്ന് കണ്ടെത്തി കരയിൽ എത്തിക്കാൻ നാവിക സേനാ കപ്പലുകൾക്കും വ്യോമസേനയ്ക്കും സാധിക്കും.

കാലാവസ്ഥ സംബന്ധിച്ച സന്ദേശം നല്‍കാനുമുള്ള ക്രമീകരണം മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും സാറ്റ്‌ലൈറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button