കർണാടകത്തിലെ നഴ്സിംഗ് കോളജുകൾക്കെതിരെ വീണ്ടും ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ രംഗത്ത്

ബംഗളൂരു: ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നു കർണാടകത്തിലെ നഴ്സിംഗ് കോളജുകളുടെ പേരുകൾ ഒഴിവാക്കി. ഇതോടെ ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ വിദ്യാർഥികൾക്കു കർണാടകത്തിനു പുറത്തു ജോലി ചെയ്യാനാകാത്ത അവസ്ഥയാകും.

2017 മേയിലും സംസ്ഥാനത്തെ കോളജുകളുടെ പേരുകൾ ഐഎൻസി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനെതിരെ കോളജുകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്‍റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുകയായിരുന്നു. കർണാടകയിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ വിദ്യാർത്ഥികളും ആശങ്കയിലാണ്.

SHARE