KeralaLatest NewsNews

ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു

കോഴിക്കോട്: കടലുണ്ടില്‍ ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു. അയ്യപ്പന്‍വിളക്കിനെത്തിയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചീരോത്ത് രാജീവ് എന്ന ആനയാണ് ട്രെയിനിന്റെ ശബ്ദം കേട്ട് വിരണ്ടോടിയത്. അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് പൂജക്കായി ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള അയ്യപ്പമഠത്തില്‍ പൂജക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.

ഒന്നര കിലോമീറ്റര്‍ വിരണ്ടോടിയ ആന കോട്ടക്കടവിനും എടച്ചിറക്കും ഇടയില്‍ കടലുണ്ടി പുഴയുടെ കൈത്തോടായ മാട്ടുമ്മല്‍ തോട്ടിലാണ് വീണത്. ചെളിയില്‍ വീണ ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിച്ചു വരികയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button