Latest NewsNewsIndia

തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് ഞങ്ങളെ വലിച്ചഴക്കരുതെന്ന് മോദിയോട് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന് മോദിയോട് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ ഇടപെട്ടുവെന്നും പാകിസ്ഥാനില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചിരുന്നുവെന്നുമുള്ള നരേന്ദ്രമോദിയുടെ പ്രസ്ഥാവന തെറ്റാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ യാതൊരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും കെട്ടിച്ചമച്ച കഥകളിലൂടെയല്ലാതെ സ്വന്തം ശക്തിയുടെ പിന്‍ബലത്തിലാവാണം തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ട്വിറ്ററില്‍ കുറിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചനെന്ന് വിളിച്ചത് പാകിസ്ഥാനിലെ നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടതിന് ശേഷമാണെന്നായിരുന്നു മോദി നേരത്തെ ആരോപിച്ചിരുന്നത്. കൂടാതെ മണിശങ്കര്‍ അയ്യരുമായി പാകിസ്ഥാനിലെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നും ആ യോഗത്തിന് ശേഷമാണ് തന്നേയും ഗുജറാത്തിലെ പിന്നാക്കക്കാരും പാവപ്പെട്ടവരുമായ ജനങ്ങളേയും മണിശങ്കര്‍ അപമാനിച്ചുവെന്നും മോദി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button