Latest NewsNewsIndia

ഭക്ഷണം വിളമ്പാൻ ഈ ഹോട്ടലിൽ റോബോട്ടുകൾ: സംഭവം നമ്മുടെ അയൽ സംസ്ഥാനത്ത് തന്നെ (വീഡിയോ കാണാം)

ചെന്നൈ: ഭക്ഷണശാലകളില്‍ ഭക്ഷണം വിളമ്പാൻ മനുഷ്യരേക്കാൾ കഴിവുള്ള റോബോട്ടുകൾ എന്നൊക്കെ വാർത്തകൾ വായിച്ചിരിക്കാം. എന്നാൽ ഇത് നമ്മുടെ കയ്യെത്തും ദൂരത്ത് എത്തിയിരിക്കുകയാണ്. സാക്ഷാല്‍ ചെന്നൈയില്‍ തന്നെയാണ് ഇത്തരത്തില്‍ ഹൈടെക് ഹോട്ടല്‍ ഉയരുന്നത്. ചെന്നൈ സെമ്മന്‍ചേരിയിലെ ഈ ഹോട്ടല്‍ പൂര്‍ണമായും നിര്‍മ്മിച്ചിരിക്കുന്നത് ഒരു റോബേട്ടിക് പശ്ചാത്തലത്തിലാണെന്നതും പ്രത്യേകതയാണ്. ഭക്ഷണശാലയില്‍ മുഴുവനും നിയോണ്‍ ലൈറ്റുകളാല്‍ റോബോട്ടിന്റെ ഡിസ്പ്ലേയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മുഖമില്ലാത്ത നാല് റോബോട്ടുകളാണ് വെയ്റ്റര്‍മാരായി ജോലി ചെയ്യുന്നത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റോബോട്ടുകളാണിത്. ഇന്ത്യയിലെ ആദ്യത്തെ റോബോട്ട് ജോലിചെയ്യുന്ന സ്ഥാപനം എന്ന പ്രത്യേകതയും ഇതിനുണ്ട്. ബാറ്ററി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇവയെ നിയന്ത്രിക്കുന്നത് സെന്‍സറുകള്‍ ഉപയോഗിച്ചാണ്. എത് വിഭവം ഏത് ടേബിളില്‍ എത്തണമെന്നതിനായി പ്രത്യേകം പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും റെസ്റ്റോറന്റ് ഉടമ വെങ്കടേഷ് രാജേന്ദ്രന്‍ പറഞ്ഞു.

ഹോട്ടലില്‍ റോബോട്ടിനെക്കൊണ്ട് ജോലി ചെയ്യുന്നത് എങ്ങിനെ എന്ന് പഠിക്കുന്നതിനായി ഉടമ 15 ദിവസത്തെ ഒരു കോഴ്സില്‍ പരിശീലനം നേടിയിരുന്നു. സാധാരണ ഹോട്ടലിലെ പോലെ ഓർഡർ ഒന്നും എടുക്കാൻ ഇവക്കു കഴിയില്ല. മേശയിലുള്ള ഐപാഡ് മുഖാന്തരമാണ് ഇവ ഓര്‍ഡര്‍ ചെയ്യുന്നത്. ഇവ നേരെ അടുക്കളയില്‍ സന്ദേശമായി എത്തുകയും ചെയ്യും. ഇതനുസരിച്ച്‌ തയ്യാറായ ഭക്ഷണം റോബോട്ടുകള്‍ ഉപഭോക്താവിന്റെ മുന്നില്‍ എത്തിക്കുകയും ചെയ്യും.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button