Latest NewsKeralaNewsUncategorized

പുഴയിലേക്ക് ബസ് മറിഞ്ഞ് അമ്മയും മകനുമടക്കം മൂന്നുപേര്‍ മരിച്ചു

പെരിങ്ങത്തൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് അമ്മയും മകനുമടക്കം മൂന്നുപേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് സംഭവം. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബംഗളൂരുവില്‍നിന്ന്​​ വരുകയായിരുന്ന ലക്ഷ്വറി ബസ്​ ‘ലാമ’യാണ് പാലത്തി​​െന്‍റ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞത്. എതിരെവന്ന ബൈക്കിനെ​ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട്​ കൈവരിയിലിടിച്ച്‌​ പുഴയിലേക്ക്​ മറിയുകയായിരുന്നുവെന്ന്​ പരി​​ക്കേറ്റ്​ ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവര്‍ പറഞ്ഞു.

ഡ്രൈവര്‍ കൂത്തുപറമ്പ് വേറ്റുമ്മല്‍ സ്വദേശി ദേവദാസിനെ (46) പരിക്കുകളോടെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരു സ്ഥിരവാസികളായ മേനപ്രത്തെ പുത്തലത്ത് പ്രേമലത (55), മകന്‍ പ്രജിത്ത് (32), ബസ്​ ക്ലീനര്‍ കൂത്തുപറമ്പിലെ ജിത്തു എന്ന ജിതേഷ് (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെടുന്ന സമയത്ത് ബസില്‍ നാല് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാനായി തിരച്ചില്‍ തുടരുകയാണ്. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button