CricketLatest NewsNewsSports

ഹിറ്റ്മാന്റെ മികവില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

രോഹിത് ശര്‍മ്മ മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ ഇന്ത്യയ്ക്കു ഇതു ത്രസിപ്പിക്കുന്ന വിജയം. നായകന്റെ കളിയുമായി ഹിറ്റ്മാന്‍ തന്റെ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തില്‍ 141 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 208 റണ്‍സ് നേടിയ രോഹിതിന്റെ മികവില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 394 റണ്‍സാണ് നേടിയത്. മറുപടി ബാറ്റംഗിനു ഇറങ്ങിയ ശ്രീലങ്കയ്ക്കു 8 വിക്കറ്റിനു 251 റണ്‍സ് മാത്രമാണ് കരസ്ഥമാക്കാനായത്.

ഇതു മൂന്നാം തവണയാണ് രോഹിത് ശര്‍മ്മ ഇന്ത്യക്കു വേണ്ടി ഇരട്ട ശതകം തികയ്ക്കുന്നത്. ഏകദിനത്തില്‍ മൂന്നു ഇരട്ട സെഞ്ച്വറി കരസ്ഥമാക്കുന്ന ഏകതാരമാണ് രോഹിത്. മെഹാലി ഏകദിനത്തിലെ ഈ വിജയത്തോടെ പരമ്പരയിലെ മൂന്നാം മത്സരം നിര്‍ണയാകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button