KeralaLatest NewsNews

കൊച്ചിയിൽ യുവതിക്ക് നേരെ സദാചാര ആക്രമണം;അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാറിന്റെ ചില്ലുകള്‍ തകര്‍ത്തെന്നും ആരോപണം

കൊച്ചി: യുവതിക്ക് നേരെ സദാചാര ആക്രമണം. യുവതി ഓടിച്ചിരുന്ന വാഹനം ഇരുചക്രവാഹനവുമായി തട്ടിയതിനെത്തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ യുവാക്കള്‍ പകര്‍ത്തിയിരുന്നുവെന്നും ഇത് അശ്ലീലച്ചുവയോടെ പ്രചരിപ്പിക്കാന്‍ നീക്കമുണ്ടെന്നും യുവതിയും സുഹൃത്തും ആരോപിക്കുന്നു.

യുവതിയും സുഹൃത്തും കാറില്‍ യാത്ര ചെയ്യവേ ഇടപ്പള്ളി മരോട്ടിച്ചോട് വെച്ചായിരുന്നു സംഭവം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരുചക്ര വാഹനത്തെ തട്ടി. ഈ പ്രശ്നം പരിഹരിച്ചതിന് ശേഷവും പ്രദേശത്തെ ഒരു പറ്റം യുവാക്കള്‍ യുവതിക്കും സുഹൃത്തിനും നേരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെയും സുഹൃത്തിന്റെയും പരാതിയില്‍ തൃക്കാക്കര പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button